Monday, September 14, 2009

എന്താണ് കവിത (ഡോ.എം.പി.സലില )

എന്താണ് കവിത?

സംഗീതാത്മകമായ ചിന്തയാണ് കവിത. വികാരത്തെ ഏറ്റവും ശ്രുതി മധുരവും സംഗീതാത്മകവുമായ ഭാഷയില്‍ ആവിഷ്ക്കരിക്കുന്നതാണ് കവിത. അങ്ങനെ കവിതയെ കുറിച്ച് ഏറെ പറയാം. പക്ഷെ എന്താണ് കവിത എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം എനിക്ക് ഇനിയും കിട്ടിയിട്ടില്ല. . എന്റെ വഴിയില്‍ അത് എന്തെന്ന് കണ്ടെതാനൊരു ശ്രമം. കവിത മനുഷ്യ ന്റെ സര്‍ഗ ക്രിയക്ക് പ്രാപ്യമാകാവുന്ന ഏറ്റവും ആനന്ദ കരവും ഭദ്രവുമായ ഭാഷണം ആണെന്ന് ഷെല്ലി പറയുന്നു...'
" പ്രശാന്തതയില്‍ അനുസ്മൃതമാകുന്ന ശക്തിയേറിയ വികാരങ്ങളുടെ ബഹിര്‍ഗമനമാണ് കവിത. സമസ്ത വിജ്ഞാനത്തിന്റെയും സാരനിശ്വാസവും ചൈതന്യവുമാനത്", എന്ന് വേഡ്സ് വര്‍ത്ത് ...