എന്താണ് കവിത?
സംഗീതാത്മകമായ ചിന്തയാണ് കവിത. വികാരത്തെ ഏറ്റവും ശ്രുതി മധുരവും സംഗീതാത്മകവുമായ ഭാഷയില്‍ ആവിഷ്ക്കരിക്കുന്നതാണ് കവിത. അങ്ങനെ കവിതയെ കുറിച്ച് ഏറെ പറയാം. പക്ഷെ എന്താണ് കവിത എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരം എനിക്ക് ഇനിയും കിട്ടിയിട്ടില്ല. . എന്റെ വഴിയില്‍ അത് എന്തെന്ന് കണ്ടെതാനൊരു ശ്രമം. കവിത മനുഷ്യ ന്റെ സര്‍ഗ ക്രിയക്ക് പ്രാപ്യമാകാവുന്ന ഏറ്റവും ആനന്ദ കരവും ഭദ്രവുമായ ഭാഷണം ആണെന്ന് ഷെല്ലി പറയുന്നു...'
" പ്രശാന്തതയില്‍ അനുസ്മൃതമാകുന്ന ശക്തിയേറിയ വികാരങ്ങളുടെ ബഹിര്‍ഗമനമാണ് കവിത. സമസ്ത വിജ്ഞാനത്തിന്റെയും സാരനിശ്വാസവും ചൈതന്യവുമാനത്", എന്ന് വേഡ്സ് വര്‍ത്ത് ...
Monday, September 14, 2009
Subscribe to:
Post Comments (Atom)
ശരിയാണ് എന്താണ് കവിത എന്ന് ചോദിച്ചാല്‍ വ്യക്തമായി ഉത്തരം പറയാന്‍ ഇപ്പോള്‍ ബുദ്ധിമുട്ട് തന്നെയാണ്... പക്ഷെ വായനാസുഖമോ കേള്‍വി സുഖമോ തരുന്നില്ലെങ്കില്‍ എത്ര നല്ല ആശയം ഉണ്ടായിരുന്നാലും അതിനെ കവിതയുടെ സൌന്ദര്യം ഉണ്ട് എന്ന് പറയാമോ അല്ലെങ്കില്‍ കവിത എന്ന് പറയാമോ... നുറുങ്ങു ചിന്തകള്‍ മുറിച്ചെഴുതി അതിനെ കവിതയെന്നു പേരിട്ടു വിളിക്കുന്നത് ശരിയാണോ?
ReplyDelete